തനിക്കെതിരായ എഫ്‌ഐആര്‍ റദ്ദാക്കണമെന്ന ഹര്‍ജി പിന്‍വലിക്കുന്നു: തോമസ് ചാണ്ടി

കൊച്ചി: തനിക്കും ബന്ധുക്കള്‍ക്കുമെതിരെ വിജിലന്‍സ് രജിസ്റ്റര്‍ ചെയ്തിരിക്കുന്ന എഫ്‌ഐആര്‍ റദ്ദാക്കണമെന്ന ആവശ്യമുന്നയിച്ച് ഹൈക്കോടതിയില്‍ ഫയല്‍ ചെയ്തിരുന്ന എല്ലാ കേസുകളും പിന്‍വലിക്കുന്നുവെന്ന് തോമസ് ചാണ്ടി. അഞ്ച് ഹര്‍ജികളാണ് പിന്‍വലിക്കുന്നത്.

കേസില്‍ വിധി പറയാനിരിക്കെയാണ് തോമസ് ചാണ്ടിയുടെ പിന്മാറ്റം. ഹര്‍ജികള്‍ പിന്‍വലിക്കുവാനുള്ള അപേക്ഷ തിങ്കളാഴ്ച നല്‍കുമെന്നാണ് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ ഹൈക്കോടതിയെ അറിയിച്ചത്.

Top