vigilance enquiry-k babu-out door journey

കൊച്ചി: മുന്‍മന്ത്രി കെ.ബാബുവിനെതിരായ വിജിലന്‍സ് അന്വേഷണം പുതിയ തലത്തിലേക്ക്. ബാബുവിന്റെ വിദേശ യാത്രകളും വിജിലന്‍സ് പരിശോധിക്കുന്നു.

മന്ത്രിയായിരുന്ന സമയത്തും മറ്റും ബാബു യാത്രകള്‍ നടത്തിയത് കുവൈത്തിലും സിംഗപ്പൂരിലേക്കുമാണ്. ഈ യാത്രകള്‍ക്ക് സര്‍ക്കാര്‍ അനുമതിയുണ്ടോയെന്നാണു പരിശോധിക്കുക.

യാത്രയുടെ ഉദ്ദേശ്യം, കണ്ട വ്യക്തികള്‍ എന്നിവ പരിശോധിക്കും. ബാബുവിന്റെ പാസ്‌പോര്‍ട്ട് നേരത്തെ വിജിലന്‍സ് കോടതിക്കു കൈമാറിയിരുന്നു. ഇതു തിരികെ വാങ്ങി വിശദമായ അന്വേഷണം നടത്തുമെന്നും വിജിലന്‍സ് വൃത്തങ്ങള്‍ അറിയിക്കുന്നു.

ഇന്നലെയും കെ.ബാബുവിന്റെയും ഇളയമകളുടെയും ബാങ്ക് ലോക്കറുകള്‍ വിജിലന്‍സ് പരിശോധിച്ചിരുന്നു. കൊച്ചി പൊന്നുരുന്നിയിലെ യൂണിയന്‍ ബാങ്കിലെ മകളുടെ പേരിലുള്ള ലോക്കറില്‍ നിന്ന് 100 പവന്‍ സ്വര്‍ണമാണു കണ്ടെടുത്തത്.

ബാബുവിന്റെ പേരിലുള്ള ലോക്കര്‍ പരിശോധിച്ചതില്‍നിന്നു വിജിലന്‍സിന് ഒന്നും കണ്ടെത്താനായില്ല. ഇതോടെ കേസിന്റെ ഭാഗമായി മരവിപ്പിച്ച ബാങ്ക് ലോക്കറുകളുടെ പരിശോധന പൂര്‍ത്തിയായി.

Top