vigilance enquiry against mercykuttyamma

mercykutty amma

തിരുവനന്തപുരം: തോട്ടണ്ടി ഇറക്കുമതിയില്‍ അഴിമതി നടന്നെന്ന പരാതിയില്‍ മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മയ്‌ക്കെതിരേ നടക്കുന്ന ത്വരിത പരിശോധന വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്ന് തിരുവനന്തപുരം വിജിലന്‍സ് കോടതി.

ഫെബ്രുവരി 17ന് മുന്‍പ് ത്വരിത പരിശോധന പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കോടതി നിര്‍ദ്ദേശം.

തോട്ടണ്ടി ഇറക്കുമതി ചെയ്തതില്‍ 10.34 കോടി രൂപയുടെ അഴിമതി നടന്നെന്ന ലോയേഴ്‌സ് കോണ്‍ഗ്രസ് ഭാരവാഹി പി. റഹിമിന്റെ പരാതിയില്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.

മന്ത്രി മേഴ്‌സിക്കുട്ടിയമ്മ, ഭര്‍ത്താവും കാപ്പക്‌സ് മുന്‍ ചെയര്‍മാനുമായ തുളസീദരക്കുറുപ്പ് എന്നിവരുള്‍പ്പടെ അഞ്ച് പേര്‍ക്കെതിരേയാണ് അന്വേഷണം നടക്കുന്നത്.

കോര്‍പറേഷനു വേണ്ടി കശുവണ്ടി വാങ്ങാന്‍ ടെന്‍ഡറില്‍ കുറഞ്ഞ തുക ക്വാട്ട് ചെയ്തവരെ ഒഴിവാക്കി കൂടുതല്‍ തുക ക്വാട്ട് ചെയ്തവര്‍ക്കു നല്‍കിയതിലൂടെ 10.34 കോടി രൂപ ഖജനാവിനു നഷ്ടമുണ്ടാക്കിയെന്നാണ് പരാതി.

Top