vigilance enquiry againest vigilance enquiry

തിരുവനന്തപുരം: മുന്‍ ദേവസ്വം മന്ത്രി വി.എസ്. ശിവകുമാറിന്റെ സഹോദരനും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സെക്രട്ടറിയുമായ വി.എസ്. ജയകുമാറിനെതിരെ വിജിലന്‍സിന്റെ ത്വരിത പരിശോധന.

അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന ആരോപണത്തിലാണ് നടപടി. വി.എസ്. ശിവകുമാറിനെതിരെയുള്ള ബിനാമി ഇടപാട് ആരോപണത്തില്‍ കഴിഞ്ഞ ദിവസമാണ് അന്വേഷണം ആരംഭിച്ചത്.

തിരുവനന്തപുരത്തും കൊട്ടാരക്കരയിലും ആശുപത്രികള്‍ വാങ്ങി എന്നതുള്‍പ്പെടെയുള്ള ആരോപണങ്ങളാണ് വിജിലന്‍സ് അന്വേഷിക്കുക. വിജയകുമാറിന്റെ കഴിഞ്ഞ പത്തുവര്‍ഷത്തെ ഇടപാടുകള്‍ അന്വേഷിക്കും.

ശബരിമല എക്‌സിക്യൂട്ടീവ് ഓഫീസര്‍, ദേവസ്വം ഫിനാന്‍സ് ആന്‍ഡ് അക്കൗണ്ട്‌സ് ഓഫീസര്‍ എന്നീ തസ്തികകളില്‍ ഇരുന്നപ്പോഴുള്ള ഇടപാടുകളും അന്വേഷണപരിധിയില്‍ വരും. എല്‍.ഡി. ക്ലര്‍ക്കായാണ് ജയകുമാര്‍ സര്‍ക്കാര്‍ സര്‍വ്വീസില്‍ സേവനം ആരംഭിക്കുന്നത്.

നേരത്തെ നടത്തിയ രഹസ്യപരിശോധനയില്‍ ആരോപണങ്ങളില്‍ കഴമ്പുണ്ട് എന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ത്വരിതപരിശോധനയ്ക്ക് വിജിലന്‍സ് ഡയറക്ടര്‍ ഉത്തരവിട്ടത്. സതേണ്‍ റേഞ്ചാണ് അന്വേഷണം നടത്തുന്നത്.

Top