vigilance enqiry adoor prakash in highcourt

കൊച്ചി: സര്‍ക്കാര്‍ ഏറ്റെടുത്ത മിച്ചഭൂമി വിവാദ സ്വാമി സന്തോഷ് മാധവന്‍ ഇടനിലക്കാരനായി സ്വകാര്യ കമ്പനിക്ക് ലഭ്യമാക്കിയെന്ന കേസില്‍ ത്വരിത അന്വേഷണത്തിന് ഉത്തരവിട്ട മൂവാറ്റുപുഴ വിജിലന്‍സ് കോടതിയുടെ നടപടി സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് റവന്യൂ മന്ത്രി അടൂര്‍ പ്രകാശ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി.

ഭൂമി നല്‍കാന്‍ ഉത്തരവ് ഇറക്കിയെങ്കിലും പിഴവ് കണ്ടെത്തിയതിനെ തുടര്‍ന്ന് അത് സര്‍ക്കാര്‍ പിന്‍വലിച്ചതായി മന്ത്രി ഹര്‍ജിയില്‍ വ്യക്തമാക്കി. ഉത്തരവ് പിന്‍വലിച്ച ശേഷം വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയത് രാഷ്ട്രീയ പ്രേരിതമാണെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു. ഹര്‍ജി ഇന്ന് പരിഗണിക്കും.

മന്ത്രിയെ കൂടാതെ റവന്യൂ വകുപ്പ് അഡിഷണല്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ബിശ്വാസ് മേത്ത എന്നിവരടക്കമുള്ളവര്‍ക്കെതിരെയാണ് ത്വരിതാന്വേഷണം. ഏപ്രില്‍ 25നകം ത്വരിതാന്വേഷണ റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദ്ദേശിച്ചിട്ടുള്ളത്. എറണാകുളം പുത്തന്‍വേലിക്കരയില്‍ 95.44 ഏക്കറും തൃശൂര്‍ ജില്ലയില്‍ 32.41 ഏക്കറും ഭൂസംരക്ഷണ നിയമത്തില്‍ ഇളവു നല്‍കി ബംഗളുരു ആസ്ഥാനമായ ആര്‍.എം.ഇസഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രൈവറ്റ് ലിമിറ്റഡിന് നല്‍കിയെന്നാണ് ഹര്‍ജിയിലെ ആരോപണം.

Top