യൂണിടാക് ഉടമ സന്തോഷ് ഈപ്പനെ വീണ്ടും ചോദ്യം ചെയ്യാൻ വിജിലൻസ്

ലൈഫ് മിഷന്‍ ക്രമക്കേടില്‍ യൂണിടാക് ഉടമ സന്തോഷ് ഈപ്പനെ വീണ്ടും ചോദ്യം ചെയ്യാന്‍ വിജിലന്‍സ്. എം ശിവശങ്കറുമായുള്ള കൂടിക്കാഴ്ചയിലും നിര്‍മാണ കരാര്‍ ലഭിച്ചതിലും, വ്യക്തത വരുത്തുന്നതിനാണ് വീണ്ടും ചോദ്യം ചെയ്യുന്നത്. അന്വേഷണത്തിന്റെ ഭാഗമായി വടക്കാഞ്ചേരിയിലെ പദ്ധതി പ്രദേശം വിജിലന്‍സ് സംഘം തിങ്കളാഴ്ച പരിശോധിക്കും.

സന്തോഷ് ഈപ്പന്റെ മൊഴികളില്‍ വൈരുദ്ധ്യമുണ്ടെന്നാണ് വിജിലന്‍സ് നിലപാട്. സന്തോഷ് ഈപ്പന്റെ മൊഴി ആദ്യം രേഖപ്പെടുത്തിയെങ്കിലും പദ്ധതിയില്‍ യൂണിടാക് ഇടം പിടിച്ചത് എങ്ങനെയെന്ന് ഇപ്പോഴും വ്യക്തതയില്ല. എം ശിവശങ്കറുമായി 2019 ഓഗസ്റ്റ് രണ്ടിന് കൂടിക്കാഴ്ച നടത്തിയെന്നാണ് സന്തോഷ് ഈപ്പന്‍ ഇഡിക്ക് നല്‍കിയിരുന്ന മൊഴി. എം ശിവശങ്കറുമായി 2019 ഓഗസ്റ്റ് രണ്ടിന് കൂടിക്കാഴ്ച നടത്തിയെന്നാണ് സന്തോഷ് ഈപ്പന്‍ ഇഡിക്ക് നല്‍കിയിരുന്ന മൊഴി. സ്വര്‍ണക്കടത്ത് കേസ് പ്രതികളുമായുള്ള ബന്ധത്തിലെ വിശദീകരണവും തൃപ്തികരമല്ല.എന്നാല്‍ വിജിലന്‍സില്‍ നിന്ന് ഇത് മറച്ചുവച്ചത് കൂടി പരിഗണിച്ചാണ് വീണ്ടും ചോദ്യം ചെയ്യാനുള്ള തീരുമാനം.

Top