ബാര്‍കോഴക്കേസ് പരിഗണിക്കുന്നതിനിടെ വിജിലന്‍സ് കോടതിയില്‍ വാക്ക് തര്‍ക്കം

km mani

തിരുവനന്തപുരം : ബാര്‍കോഴക്കേസ് പരിഗണിക്കുന്നതിനിടെ വിജിലന്‍സ് കോടതിയില്‍ വാക്ക് തര്‍ക്കം. വിജിലന്‍സിനുവേണ്ടി ഹാജരാകുന്ന അഭിഭാഷകനെചൊല്ലിയാണ് തര്‍ക്കം. തിരുവനന്തപുരം വിജിലന്‍സ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.

സ്‌പെഷ്യല്‍ പബ്ളിക് പ്രോസിക്യൂട്ടര്‍ കെ.പി.സതീശനാണ് വിജിലന്‍സിന് വേണ്ടി ഹാജരായത്. എന്നാല്‍,​ ഇതിനെ വിജിലന്‍സിന്റെ തന്നെ നിയമോപദേശകന്‍ എതിര്‍ത്തു. ഇതാണ് തര്‍ക്കത്തിന് ഇടയാക്കിയത്.

കേസില്‍ ഹാജരാവുന്നതില്‍ നിന്ന് സതീശനെ മാറ്റി നിറുത്തണമെന്ന് മാണിയുടെ അഭിഭാഷകനും കോടതിയില്‍ ആവശ്യപ്പെട്ടു.

ഇവര്‍ തമ്മില്‍ തര്‍ക്കം ഉണ്ടായതോടെ സ്പെഷ്യല്‍ പബ്ളിക് പ്രോസിക്യൂട്ടര്‍ ഹാജരായാല്‍ ആകാശം ഇടിഞ്ഞു വീഴുമോയെന്ന് കോടതി ചോദിച്ചു. വിജിലന്‍സിന് വേണ്ടി ഏത് അഭിഭാഷകന്‍ ഹാജരാവണമെന്ന് പറയാന്‍ പ്രതിക്ക് കഴിയുമോയെന്നും കോടതി ചോദിച്ചു. തുടര്‍ന്ന്,​ അഭിഭാഷകരുടെ കാര്യത്തില്‍ വ്യക്തത വരുത്താന്‍ കോടതി സര്‍ക്കാരിനോട് നിര്‍ദ്ദേശിക്കുകയായിരുന്നു. കേസ് പരിഗണിക്കുന്നത് ജൂണ്‍ ആറിലേക്ക് മാറ്റി

Top