Vigilance court statement about Titanium case

തിരുവനന്തപുരം: ടൈറ്റാനിയം അഴിമതി കേസില്‍ രണ്ടുമാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കണമെന്ന് തിരുവനന്തപുരം വിജിലന്‍സ് കോടതി.

കേസില്‍ ആറു പേര്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അന്വേഷണസംഘം കോടതിയെ അറിയിച്ചു. അന്വേഷണം പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് കോടതി നിര്‍ദേശം.

കേസില്‍ തെളിവ് ലഭിച്ചെന്ന് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ട്രാവന്‍കൂര്‍ ടൈറ്റാനിയം ഫാക്ടറിയില്‍ നടത്തിയ പരിശോധനയ്ക്ക് ശേഷമാണ് ജേക്കബ് തോമസ് ഇക്കാര്യം പറഞ്ഞത്. അന്വേഷണം വേഗത്തില്‍ പൂര്‍ത്തിയാക്കുമെന്നും ജേക്കബ് തോമസ് അറിയിച്ചിരുന്നു.

2005ല്‍ തിരുവനന്തപുരത്തെ ട്രാവന്‍കൂര്‍ ടൈറ്റാനിയം ഫാക്ടറിയില്‍ മലിനീകരണ നിയന്ത്രണ പ്ലാന്റ് സ്ഥാപിച്ചതില്‍ 256 കോടി രൂപയുടെ അഴിമതി നടന്നുവെന്ന കേസിലാണ് അന്വേഷണം.

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞ് തുടങ്ങിയവരാണ് കേസിലെ പ്രതികള്‍

Top