ഇബ്രാഹിംകുഞ്ഞിന്റെ ജാമ്യഹര്‍ജി വിജിലന്‍സ് കോടതി തള്ളി

കൊച്ചി: പാലാവരിവട്ടം കേസിലെ പ്രതിയായ വി കെ ഇബ്രാഹിം കുഞ്ഞ് എംഎല്‍എ ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടി നല്‍കിയ ഹര്‍ജി മൂവാറ്റുപുഴ വിജിലന്‍സ് കോടതി തള്ളി.

രാജ്യസഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ തിരുവനന്തപുരത്തേക്ക് പോകാന്‍ അനുവദിക്കണം, എം എല്‍ എ ക്വാര്‍ട്ടേഴ്സ് ഒഴിയണം എന്നത് അടക്കമുള്ള ആവശ്യം ഉന്നയിച്ചാണ് ഹര്‍ജി നല്‍കിയത്. എന്നാല്‍ രാജ്യസഭാ തെറ്റഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികള്‍ എതിരില്ലാതെ തെരെഞ്ഞെടുത്തു എന്ന് പ്രോസിക്യൂട്ടര്‍ അറിയിച്ചു. ഇതോടെയാണ് ഹര്‍ജി തള്ളിയത്.

 

Top