vigilance court ; petition agaist chief secretary; submit the report on the 24th january

തിരുവനന്തപുരം: ചീഫ് സെക്രട്ടറിക്കെതിരായ ഹര്‍ജിയില്‍ ഈ മാസം 24 ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കോടതി. തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതിയുടേതാണ് ഉത്തരവ്.

നടപടി ശുപാര്‍ശ ചെയ്ത് നല്‍കുന്ന ഫയലുകള്‍ ചീഫ് സെക്രട്ടറി അട്ടിമറിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി.

നടപടി ശുപാര്‍ശ ചെയ്ത് വകുപ്പ് മേലധികാരികളും വിജിലന്‍സും നല്‍കുന്ന ഫയലുകള്‍ ചീഫ് സെക്രട്ടറി എസ് എം വിജയാനന്ദ് അട്ടിമറിക്കുന്നുവെന്നാണ് ഹര്‍ജിയിലെ ആരോപണം. ഇക്കാര്യം ചൂണ്ടിക്കാട്ടി പായച്ചിറ നവാസാണ് കോടതിയെ സമീപിച്ചത്.

ഗതാഗത വകുപ്പിലെ ക്രമക്കേടില്‍ എഡിജിപി ശ്രീലേഖയ്‌ക്കെതിരെ നടപടി വേണമെന്ന കുറിപ്പോടെ ഗതാഗത സെക്രട്ടറി കെ ആര്‍ ജ്യോതിലാല്‍ 2016 ജൂലൈ 25ന് ഫയല്‍ മന്ത്രി എകെ ശശീന്ദ്രന് കൈമാറി. അന്വേഷണം ആവശ്യപ്പെട്ട് മന്ത്രി ഈ ഫയല്‍ ചീഫ് സെക്രട്ടറിക്ക് കൈമാറിയെങ്കിലും നാല് മാസത്തോളം നടപടിയെടുക്കാതെ ചീഫ് സെക്രട്ടറി പൂഴ്ത്തിവെച്ചുവെന്നായിരുന്നു ഒരു ആരോപണം.

Top