ബാര്‍ കോഴക്കേസ്; കെഎം മാണിയ്‌ക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് എ.വിജയരാഘവന്‍

തിരുവനന്തപുരം: ബാര്‍ക്കോഴ കേസില്‍ മാണിയ്‌ക്കെതിരായ വിജിലന്‍സ് കോടതിയുടെ വിധി എത്തിയതിനെ തുടര്‍ന്ന് നിയമ നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ.വിജയരാഘവന്‍.

കോടതി വിധിക്ക് പിന്നാലെയായിരുന്നു അദ്ദേഹം ഇക്കാര്യം അറിയിച്ചത്. കേസില്‍ സര്‍ക്കാര്‍ ഇടപെടണമെന്നും നീതിക്ക് മുന്‍ഗണന കിട്ടേണ്ടതാണെന്നും അദ്ദേഹം വ്യക്തമാക്കി.

Top