അനധികൃത സ്വത്ത് സമ്പാദന കേസ് ; കെ. ബാബുവിനെതിരെ വിജിലന്‍സ് കുറ്റപത്രം സമര്‍പ്പിച്ചു

K BABU

കൊച്ചി: മുന്‍ മന്ത്രി. കെ. ബാബുവിനെതിരെ വിജിലന്‍സ് കുറ്റപത്രം സമര്‍പ്പിച്ചു. അനധികൃത സ്വത്ത് സമ്പാദന കേസിലാണ് മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.

ബാബുവിന് വരവിനെക്കാള്‍ അധികമായി 45 ശതമാനം സ്വത്ത് ഉണ്ടെന്ന് കണ്ടെത്തിയെന്നാണ് സൂചന. ജേക്കബ് തോമസ് വിജിലന്‍സ് ഡയറക്ടറായിരിക്കെയാണ് ബാബുവിനെതിരായി കേസെടുത്തത്.

വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചതുമായി ബന്ധപ്പെട്ട് ബാബു നല്‍കിയ വിശദീകരണങ്ങളില്‍ കഴമ്പില്ലെന്ന് കണ്ടെത്തിയിരുന്നു. ബാബുവിന്റെ ഭാര്യ ഗീതയുടെ പേരില്‍ ലോക്കറില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണത്തിന്റെ കണക്ക് സംബന്ധിച്ചും മകളുടെ ഭര്‍ത്താവിന്റെ പേരിലുള്ള സ്വത്തുകള്‍ സംബന്ധിച്ചും വിശദീകരണം നല്‍കാനും ബാബുവിന് സാധിച്ചിരുന്നില്ല.

Top