കോഴിക്കോട്: അനധികൃത സ്വത്ത് സമ്പാദനത്തില്‍ കെ എം ഷാജി എംഎല്‍എയ്ക്കെതിരായ കേസ് പരിഗണിക്കുന്നത് കോഴിക്കോട് വിജിലന്‍സ് കോടതി ഈ മാസം 23ലേക്ക് മാറ്റി. ജഡ്ജി അവധിയായതിനാലാണിത്. ഷാജിയുടെ കോഴിക്കോട്ടെയും കണ്ണൂരിലെയും വീടുകളില്‍ ഇന്നലെ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയ വിവരങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ കോടതിയെ അറിയിക്കും.
വിജിലന്‍സിന്റെ സ്പെഷ്യല്‍ യൂണിറ്റ് ഷാജിയുടെ കണ്ണൂരിലെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ അരക്കോടി രൂപ പിടിച്ചെടുത്തിരുന്നു. ഇന്നലെ രാവിലെ ആരംഭിച്ച പരിശോധന രാത്രിയാണ് അവസാനിച്ചത്.
അഴീക്കോട് മണ്ഡലത്തിലെ സ്കൂളിന് പ്ലസ്ടു അനുവദിക്കുന്നതിന് 25 ലക്ഷം രൂപ കെ എം ഷാജി കൈപ്പറ്റിയെന്ന് കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പത്മനാഭന് വിജിലന്‍സിന് പരാതി നല്‍കിയിരുന്നു. ഷാജിക്കെതിരെ നവംബറില്‍ പ്രാഥമികാന്വേഷണം തുടങ്ങിയിരുന്നു.