മലപ്പുറത്ത് എഞ്ചിനീയറെ കൈക്കൂലി വാങ്ങിക്കുമ്പോൾ കൈയ്യൊടെ പിടികൂടി വിജിലൻസ്

നിലമ്പൂർ: മലപ്പുറം നിലമ്പൂർ മുനിസിപ്പലിറ്റിയിൽ കൈക്കൂലി വാങ്ങിയ എഞ്ചിനീയർ വിജിലൻസ് പിടിയിൽ. സി അഫ്സൽ ആണ് 5000 രൂപ കൈക്കൂലി വാങ്ങുമ്പോൾ പിടിയിലായത്. വർക്ക് ഷോപ്പ് നിർമ്മാണ പെർമിറ്റിനാണ് കൈക്കൂലി ആവശ്യപ്പെട്ടത്. 10000 രൂപയായിരുന്നു കൈക്കൂലി ആവശ്യപ്പെട്ടത്. കൈക്കൂലി വാങ്ങുന്നതിനിടെയാണ് അഫസൽ പിടിയിലാവുന്നത്.

Top