Vigilance case against Tomin Thachankary

തിരുവനന്തപുരം: വിവിധ ക്രമക്കേടുകളില്‍ മുന്‍ ഗതാഗത കമ്മീഷണര്‍ ടോമിന്‍ തച്ചങ്കരിക്കെതിെര വിജിലന്‍സ് കേസ്. വാഹന ഡീലര്‍മാര്‍ക്ക് പിഴ ഇളവ് നല്‍കിയതിലും വാഹന പുകപരിശോധന കേന്ദ്രങ്ങളില്‍ ഒരുസോഫ്റ്റ്‌വെയര്‍ മാത്രമാക്കിയതിലും , മലിനീകരണ നിയന്ത്രണ നിയമം ഒരു കമ്പനിക്ക് മാത്രമായി ഒഴിവാക്കിയതിലും ക്രമക്കേട് നടന്നതായി വിജിലന്‍സ് കണ്ടെത്തി.

പാലക്കാട് ആര്‍ടിഒയുമായി പണമിടപാടുകള്‍ സംബന്ധിച്ച് നടത്തിയ ശബ്ദരേഖയും തെളിവായി വിജിലന്‍സിന് ലഭിച്ചിട്ടുണ്ട്.

Top