സാമ്പത്തിക തിരിമറി ആരോപണത്തില്‍ കെ.പി . മോഹനനെതിരെ വിജിലന്‍സ് അന്വേഷണം

കണ്ണൂര്‍: പാനൂര്‍ സര്‍ക്കാര്‍ ആശുപത്രി സ്ഥലമെടുപ്പിനായി പണം പിരിച്ച് അഴിമതി നടത്തിയ ആരോപണത്തില്‍ മുന്‍ മന്ത്രി കെ പി മോഹനനെതിരെ തുടരന്വേഷണത്തിന് തലശ്ശേരി വിജിലന്‍സ് കോടതി ഉത്തരവ്.

കെ.പി മോഹനന്‍ മന്ത്രി ആയിരിക്കെ പാനൂര്‍ സാമൂഹ്യാരോഗ്യ കേന്ദ്രം താലൂക്ക് ആശുപത്രിയായി ഉയര്‍ത്തിയെന്ന് കാണിച്ച് കെട്ടിട നിര്‍മാണത്തിന് ജനങ്ങളില്‍ നിന്ന് സ്ഥലം വാങ്ങുന്നതിനായി പിരിവ് നടത്തിയിരുന്നതായും 4.5 കോടി രൂപ ഇങ്ങനെ സ്വരൂപിച്ചതായും പരാതിയില്‍ പറയുന്നു.

സമാഹരിച്ച തുക സംബന്ധിച്ച കണക്കുകള്‍ കമ്മിറ്റിക്കു മുമ്പാകെ ബോധിപ്പിച്ചില്ലെന്നും പണം വ്യക്തിപരമായ ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചെന്നും പരാതിയില്‍ പരാമര്‍ശിക്കുന്നുണ്ട്.

തലശ്ശേരി ജനകീയ വേദി സെക്രട്ടറി മനീഷ് കുമാര്‍ നല്‍കിയ പരാതിയിന്മേലാണ് വിജിലന്‍സ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.

എന്നാല്‍, ലീഗര്‍ സര്‍വ്വീസ് സൊസൈറ്റിക്ക് കണക്കുകള്‍ കൈമാറിയതായി മോഹനന്‍ അറിയിച്ചു.

Top