vigilance case against ep jayarajan

തിരുവനന്തപുരം: ബന്ധുനിയമനവിവാദത്തിലായ ഇ.പി ജയരാജനെതിരെ വിജിലന്‍സ് കേസ്. ജയരാജനെതിരെ വിശദമായ അന്വേഷണം വേണമെന്ന് വിജിലന്‍സ് കോടതിയില്‍ അറിയിച്ചു.

ത്വതിര പരിശോധന നടത്തിയ വിജിലന്‍സ് സംഘമാണ് പ്രത്യേക കോടതിയില്‍ ഇ.പി ജയരാജനെ ഒന്നാം പ്രതിയാക്കി എഫ്.ഐ.ആര്‍ സമര്‍പ്പിച്ചത്.

പി.കെ ശ്രീമതിയുടെ മകന്‍ സുധീര്‍ നമ്പ്യാര്‍ രണ്ടാം പ്രതിയും അഡീഷണല്‍ ചീഫ് സെക്രട്ടറി പോള്‍ ആന്റണി മൂന്നാം പ്രതിയുമാണ്.

സുധീര്‍ നമ്പ്യാരെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് കുറിപ്പു നല്‍കിയതായി ജയരാജന്‍ വിജിലന്‍സിന് മൊഴി നല്‍കിയിരുന്നു. യോഗ്യതയുണ്ടെങ്കില്‍ മാത്രം നിയമിച്ചാല്‍ മതിയെന്നാണ് കുറിപ്പു നല്‍കിയതെന്നും ഇത് ലംഘിച്ച ഉദ്യോഗസ്ഥരാണ് കുറ്റക്കാരാണെന്നുമാണ് ജയരാജന്‍ വാദിച്ചത്.

Top