vigilance against Sankar Reddy

തിരുവനന്തപുരം : എഡിജിപി ശങ്കര്‍ റെഡ്ഡിയെ വിജിലന്‍സ് ഡയറക്ടറായി നിയമിച്ചത് നിയമവിരുദ്ധമായാണെന്ന് വിജിലന്‍സ്. ദ്രുതപരിശോധനാ റിപ്പോര്‍ട്ട് വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചു. ശങ്കര്‍ റെഡ്ഡിയുടെ സ്ഥാനക്കയറ്റം ക്രമവിരുദ്ധമായാണെന്നും വിജിലന്‍സ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി.

അതേസമയം ശങ്കര്‍ റെഡ്ഡിയുടെ നിയമനം അഴിമതിവിരുദ്ധ നിയമത്തിന് കീഴില്‍ വരില്ല. അതിനാല്‍ പ്രാഥമികാന്വേഷണം നടത്തുകയാണ് ചെയ്തതെന്നും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും വിജിലന്‍സ് കോടതിയെ അറിയിച്ചു.

ശങ്കര്‍ റെഡ്ഡിയെ വിജിലന്‍സ് ഡയറക്ടറായി നിയമിച്ചത് നിയമവിരുദ്ധമാണെന്നും, അതിന്മേല്‍ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് പൊതുപ്രവര്‍ത്തകനായ നവാസ് പായച്ചിറയാണ് കോടതിയെ സമീപിച്ചത്. കേസുമായി ബന്ധപ്പെട്ട് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, ജിജി തോംസണ്‍ എന്നിവരുടെ മൊഴിയെടുക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിരുന്നു.

Top