ത്രിദിന സന്ദർശനം ; വിയറ്റ്​നാം പ്രസിഡന്‍റ് ട്രാന്‍ ഡായ്​ ഖ്വാങ്ങിന്​ രാഷ്​ട്രപതി ഭവനില്‍ സ്വീകരണം

Vietnamese

ന്യൂഡല്‍ഹി: ഇന്ത്യയിൽ ത്രിദിന സന്ദര്‍ശനത്തിനായി എത്തിയ വിയറ്റ്​നാം പ്രസിഡന്‍റ്​ ട്രാന്‍ ഡായ്​ ഖ്വാങ്ങിന്​ രാഷ്​ട്രപതി ഭവനില്‍ സ്വീകരണം നല്‍കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ,രാഷ്​ട്രപതി രാംനാഥ്​ കോവിന്ദും വിയറ്റ്​നാം പ്രസിഡന്‍റിനെ സ്വീകരിച്ചു.

ഇന്ത്യ സന്ദർശനത്തിനായി വെള്ളിയാഴ്​ച വൈകിട്ടാണ് വിയറ്റ്​നാം പ്രസിഡന്‍റ്​ എത്തിയത്. ചൈനയുടെ ഭീഷണി വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ ഉഭയകക്ഷി ബന്ധം ശക്​തിപ്പെടുത്തുകയാണ്​ സന്ദർശനത്തിന്റെ ലക്ഷ്യം. ഇന്ത്യയിലെ പ്രധാന വ്യവസായികളുമായും വിയറ്റ്​നാം പ്രസിഡന്‍റ്​ കൂടിക്കാഴ്​ച നടത്തുമെന്നാണ് റിപ്പോർട്ട്.

Top