സുരക്ഷാ സമിതിയില്‍ സ്ഥിര അംഗത്വം നേടാനുള്ള ഇന്ത്യയുടെ ശ്രമങ്ങള്‍ക്ക് പിന്തുണയുമായി വിയറ്റ്‌നാം

Tran Dai Quang

ന്യൂഡല്‍ഹി: ഐക്യരാഷ്ട്ര സഭയിലെ സുരക്ഷാ സമിതിയില്‍ സ്ഥിര അംഗത്വം നേടുന്നതിനുള്ള ഇന്ത്യയുടെ ശ്രമങ്ങള്‍ക്ക് പിന്തുണയുമായി വിയറ്റ്‌നാം. ത്രിദിന സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തിയ വിയറ്റ്‌നാം പ്രസിഡന്റ് ട്രാന്‍ ഡായ് ഖ്വാങ്ങ് തീന്‍മൂര്‍ത്തി ഭവനില്‍ നടന്ന സമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഏഷ്യപസഫിക് മേഖലകളില്‍ വിയറ്റ്‌നാമിനാണ് ഇന്ത്യ പ്രധാനമായും പരിഗണ നല്‍കുന്നതെന്ന പധാനമന്ത്രിയുടെ വാക്കുകള്‍ക്കുള്ള നന്ദിയും പ്രസിഡന്റ് ഖ്വാങ് അറിയിച്ചു. വിയറ്റ്‌നാമിന്റെ പ്രധാന പങ്കാളി ഇന്ത്യയാണെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.

കഴിഞ്ഞ ദിവസം രാഷ്ട്രപതി ഭവനില്‍ എത്തിയ വിയറ്റ്‌നാം പ്രസിഡന്റ്, രാംനാഥ് കോവിന്ദുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് മുന്‍പ് നേരത്തെ, കോണ്‍ഗ്രസ്സ് മുന്‍ പ്രസിഡന്റ് സോണിയ ഗാന്ധി, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്, കോണ്‍ഗ്രസ്സ് നേതാവ് ആനന്ദ് ശര്‍മ, ലോക്‌സഭ സ്പീക്കര്‍ സുമിത്ര മഹാജന്‍ എന്നിവരുമായും വിയറ്റ്‌നാം പ്രസിഡന്റ് കൂടികാഴ്ച നടത്തിയിരുന്നു.

Top