മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി വിയറ്റ്‌നാം പ്രസിഡന്റ് ഇന്ത്യയിലെത്തി

ന്യൂഡല്‍ഹി: മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി വിയ്റ്റ്‌നാം പ്രസിഡന്റ് ത്രാണ്‍ ദായ് ക്വാംഗ് ഇന്ത്യയിലെത്തി. ഇന്ത്യ-വിയറ്റ്‌നാം നയതന്ത്രബന്ധം മെച്ചപ്പെടുത്തുന്നതു ലക്ഷ്യമിട്ടാണ് ത്രാണിന്റെ സന്ദര്‍ശനം.

രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്രമോദി എന്നിവരുമായി കൂടിക്കാഴ്ച നടത്തുന്ന അദ്ദേഹം ഇന്ത്യയിലെ ഉന്നത വ്യവസായ സംഘവുമായും ചര്‍ച്ച നടത്തും.

മന്ത്രിമാരും പാര്‍ട്ടി നേതാക്കളും വ്യവസായികളുമുള്‍പ്പെടെ 18 അംഗ സംഘമാണ് വിയറ്റ്‌നാം പ്രസിഡന്റിനെ അനുഗമിക്കുന്നത്. 2017ലാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധത്തിന്റെ 45-ാം വാര്‍ഷികം ആഘോഷിച്ചത്. 2016ല്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വിയറ്റ്‌നാം സന്ദര്‍ശിച്ചിരുന്നു.

Top