ഇന്ത്യയിൽ നിന്നും അരി വാങ്ങി വിയറ്റ്നാം

ഹാനോയ്• ലോകത്തിലെ മൂന്നാമത്തെ ഏറ്റവും വലിയ അരി കയറ്റുമതി ചെയ്യുന്ന രാജ്യമായ വിയറ്റ്നാം ആദ്യമായി ഇന്ത്യയിൽ നിന്ന് അരി വാങ്ങി. ആഭ്യന്തര വില ഒൻപത് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കിലേക്ക് ഉയർന്നതിനെ തുടർന്നാണ് അരി കയറ്റുമതിയിൽ ഒന്നാമതു നിൽക്കുന്ന ഇന്ത്യയിൽനിന്ന് ഇറക്കുമതി ചെയ്യുന്നത്. ജനുവരി, ഫെബ്രുവരി മാസങ്ങളിലായി 70,000 ടൺ അരി കയറ്റുമതി ചെയ്യാൻ ഇന്ത്യൻ വ്യാപാരികൾ കരാർ നൽകിയിട്ടുണ്ട്.

ഫ്രീ-ഓൺ-ബോർഡ് അടിസ്ഥാനത്തിൽ ടണ്ണിന് 310 ഡോളർ നിരക്കിൽ കയറ്റുമതി ചെയ്യുമെന്ന് വ്യവസായ അധികൃതർ പറയുന്നു.ഇന്ത്യയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന അരി മൃഗങ്ങളുടെ തീറ്റയ്ക്കും മദ്യനിർമ്മാണശാലകൾക്കുമായാണ് ഉപയോഗിക്കുക. വിയറ്റ്നാമിന്റെ 2020 ലെ അരി ഉൽ‌പാദനം 1.85 ശതമാനം ഇടിഞ്ഞ് 42.69 ദശലക്ഷം ടണ്ണായി. 2020 ൽ രാജ്യത്തെ അരി കയറ്റുമതി 3.5 ശതമാനം കുറഞ്ഞ് 6.15 ദശലക്ഷം ടണ്ണായി കുറയും.

Top