വിയറ്റ്‌നാമില്‍ നാശം വിതച്ച് മഴയും ചുഴലിക്കാറ്റും ; മരണം 27,നിരവധിപേരെ കാണാതായി

ഹനോയി: വിയറ്റ്നാമിൽ ഉണ്ടായ മഴയിലും, ചുഴലിക്കാറ്റിലും കനത്ത നാശനഷ്ടം.

തെക്കൻ തീരപ്രദേശങ്ങളിൽ പെയ്ത മഴയിലും വീശിയടിച്ച ചുഴലിക്കാറ്റിലും 27 പേർ മരിച്ചു, 22 പേരെ കാണാതായിട്ടുണ്ട്.

ബിൻ ദിൻ പ്രവശ്യയിൽ ചരക്ക് കപ്പിൽ മുങ്ങിയാണ് 17 പേരെ കാണാതായത്.

വീശിയടിച്ച ചുഴലിക്കാറ്റിൽ കപ്പലിന് ദിശ തെറ്റുകയായിരുന്നു, തുടർന്ന് നിയന്ത്രിക്കാൻ കഴിയാതെ വന്നതിനാൽ കപ്പൽ മുങ്ങുകയായിരുന്നു.

കപ്പലിലുണ്ടായിരുന്ന 74 പേരെ രക്ഷിച്ചുവെന്ന് ദുരന്തനിവാരണ സേന അറിയിച്ചു.

കനത്ത പ്രഹരശേഷിയുള്ള ഡമ്‌റേ ചുഴലിക്കാറ്റാണ്‌ വിയറ്റ്‌നാമിൽ വീശിയത്.

600 ഓളം വീടുകൾ പൂർണമായും 40,000 വീടുകൾ ഭാഗികമായും തകർന്നുവെന്നാണ് പ്രാഥമിക കണക്ക്. വൻ കൃഷിനാശവും രാജ്യത്ത് സംഭവിച്ചിട്ടുണ്ട്.

തീരപ്രദേശത്ത് ഉണ്ടായ കാറ്റിൽ 228 മത്സ്യബന്ധന ബോട്ടുകൾ തകർന്നു.

റെയിൽവേ സ്റ്റേഷനുകളും റോഡുകളും എല്ലാം വെള്ളത്തിനടിയിലായതിനാൽ ഗതാഗതവും തടസപ്പെട്ടിരിക്കുകയാണ്.

ചൊവ്വാഴ്ച വരെ പ്രദേശത്ത് കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്.

ഏഷ്യ-പസഫിക് ഇക്കണോമിക് കോഓപ്പറേഷന്റെ സമ്മേളനം 6മുതല്‍ 11വരെ നടക്കാനിരിക്കെയാണ് ചുഴലിക്കാറ്റ് നാശംവിതച്ചത്.

Top