vienna supermarket attack; gunman shot down

വിയന്ന: ഓസ്ട്രിയന്‍ തലസ്ഥാനമായ വിയന്നയിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ വെടിവയ്പ്പ്. അക്രമിയെ പോലീസ് വെടിവെച്ചുകൊന്നു. സംഭവത്തില്‍ രണ്ട് പോലീസുകാര്‍ക്ക് പരിക്കേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്.

സംഭവം ഭീകരാക്രമണമല്ലെന്നാണ് ഓസ്ട്രിയയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍. കവര്‍ച്ചാ ശ്രമത്തിനിടെ അക്രമിയെ പൊലീസ് വെടിവെച്ച് വീഴ്ത്തുകയായിരുന്നു.

ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടയാള്‍ മുമ്പ് കവര്‍ച്ചാകേസുകളില്‍ പ്രതിയാണെന്ന് വിയന്ന പൊലീസ് വാക്താവിനെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

പ്രാദേശിക സമയം വൈകിട്ട് ആറ് മണിക്ക് ശേഷം ഓസ്ട്രിയയിലെ പ്രമുഖ സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലയായ ബില്ല സൂപ്പര്‍മാര്‍ക്കറ്റിലാണ് സംഭവം.

കവര്‍ച്ചാ ശ്രമത്തിനിടെ സംഭവസ്ഥലത്തെത്തിയ പൊലീസിനു നേരെ അക്രമി വെടിവെക്കുകയായിരുന്നു. തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലില്‍ അക്രമി കൊല്ലപ്പെട്ടു. ബോസ്‌നിയന്‍ പൗരനാണ് കൊല്ലപ്പെട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍.

സംഭവത്തെ തുടര്‍ന്ന് സായുധ പോലീസ് സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. നഗരത്തിലെ പല ഭാഗങ്ങളും പൊലീസ് നിയന്ത്രണത്തിലാണ്.

Top