വിയന്ന ഓപ്പണ്‍ ടെന്നിസ്; കിരീടം സ്വന്തമാക്കി കെവിന്‍ ആന്‍ഡേഴ്‌സണ്‍

വിയന്ന: വിയന്ന ഓപ്പണ്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പില്‍ കിരീടം ചൂടി സൗത്ത് ആഫ്രിക്കന്‍ താരം കെവിന്‍ ആന്‍ഡേഴ്‌സണ്‍. ജപ്പാന്റെ കെയ് നിഷികോരിയെ 6-3, 7-6, 7-3 എന്ന സ്‌കോറിനാണ് തോല്‍പ്പിച്ചത്. ഇതോടെ ആന്‍ഡേഴ്സണ്‍ എടിപി ഫൈനല്‍ കളിക്കാന്‍ യോഗ്യതയും നേടി.

ഇരുപത് വര്‍ഷത്തിനിടെ എടിപി ഫൈനല്‍സിന് യോഗ്യത നേടുന്ന ആദ്യ സൗത്ത് ആഫ്രിക്കന്‍ താരമാണ് ആന്‍ഡേഴ്സണ്‍. വിയന്ന വിജയം അന്‍ഡേഴ്സണിന്റെ കരിയറിലെ ഏറ്റവും മികച്ചതാണ്. തന്റെ കരിയറിലെ വലിയ നേട്ടമാണിതെന്നും ആന്‍ഡേഴ്‌സണ്‍ പ്രതികരിച്ചു.

Top