വിദ്വ്യുത് ജമാല്‍ നായകനായെത്തുന്ന ചിത്രം; ജംഗ്ലി മാര്‍ച്ച് 29-ന് തിയേറ്ററുകളില്‍ എത്തും

ടന്‍ വിദ്വ്യുത് ജമാല്‍ പ്രധാന വേഷത്തിലെത്തുന്ന പുതിയ ചിത്രമാണ് ജംഗ്ലി. ചിത്രം മാര്‍ച്ച് 29-ന് പ്രദര്‍ശനത്തിനെത്തുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്. ആനകളുടെ സംരക്ഷകനായി നിലകൊള്ളുന്ന ഒരു യുവാവിന്റെ കഥ പറയുന്ന ചിത്രം തികച്ചും വ്യത്യസ്തമായ പ്രമേയവുമായാണ് എത്തുന്നത്.


ചക്ക് റസ്സലാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. ഇറേസര്‍’, ‘ദി മാസ്‌ക്’, ‘സ്‌കോര്‍പിയന്‍ കിംഗ്’ തുടങ്ങിയ സൂപ്പര്‍ ഹിറ്റ് ഹോളിവുഡ് ചിത്രങ്ങള്‍ പ്രേക്ഷകര്‍ക്ക് സമ്മാനിച്ചയാളാണ് ചക്ക് റസ്സല്‍. അദ്ദേഹം ആദ്യമായി സംവിധാനം ചെയ്യുന്ന ബോളിവുഡ് ചിത്രം കൂടിയാണ് ജംഗ്ലി. നിരവധി ബോളിവുഡ് ചിത്രങ്ങള്‍ക്ക് മനോഹരമായ സംഗീതം ഒരുക്കിയ സമീര്‍ ഉദ്ദിനാണ് ജംഗ്ലിയുടെ സംഗീതവും നിര്‍വഹിച്ചിരിക്കുന്നത്. ചിത്രം ഏപ്രില്‍ അഞ്ചിനാണ് തിയറ്ററുകളിലെത്തുന്നത്.

Top