ധനുഷിന്റെ ‘മാരി 2’ ല്‍ അഭിനയിക്കാനൊരുങ്ങി വിദ്യാ പ്രദീപും

maari

ചെന്നൈ :ധനുഷ്, ടൊവിനോ തോമസ്, സായ് പല്ലവി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ബാലാജി മോഹന്‍ സംവിധാനം ചെയ്യുന്ന മാരി 2 ല്‍ അഭിനയിക്കാന്‍ വിദ്യ പ്രദീപും. ഇരവുക്ക് ആയിരം കണ്‍ങ്കള്‍ എന്ന തമിഴ് ചിത്രത്തിലെ അഭിനയമാണ് ദിവ്യയെ മാരി 2 ലേക്ക് എത്തിച്ചത്. മാരി 2 ലും വിദ്യ പ്രാധാന്യമുള്ള കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്.

maari 2

ധനുഷിന്റെ വണ്ടര്‍ബാര്‍ ഫിലിംസ് നിര്‍മിക്കുന്ന ചിത്രത്തില്‍ വില്ലനായിട്ടാണ് ടൊവിനോ തോമസ് എത്തുന്നത്. യുവാന്‍ ശങ്കര്‍ രാജ സംഗീതം നിര്‍വഹിക്കുന്ന ചിത്രത്തില്‍ ഒരു ഗാനം ആലപിച്ചിരിക്കുന്നത് സംഗീതസംവിധായകനായ ഇളയരാജയാണ്.

വരലക്ഷ്മി ശരത് കുമാര്‍, കൃഷ്ണ, റോബോ ശങ്കര്‍ എന്നിവരും മാരി 2 ല്‍ വേഷമിടുന്നുണ്ട്. ചിത്രത്തില്‍ സായ് ഓട്ടോഡ്രൈവറായിട്ടാണ് എത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രത്തിനു വേണ്ടി സായി ഓട്ടോറിക്ഷ പഠിക്കുന്നതിന്റെ ചിത്രങ്ങള്‍ നേരത്തെ പുറത്ത് വന്നിരുന്നു

ഗ്യാങ്‌സ്റ്ററുടെ കഥയുമായി 2015ല്‍ എത്തിയ മാരി സംവിധാനം ചെയ്തതും ബാലാജി മോഹന്‍ തന്നെയാണ്. മാരിയില്‍ വില്ലനായി എത്തിയത് ഗായകനായ വിജയ് യേശുദാസ് ആയിരുന്നു.

Top