ആദ്യമായി നിര്‍മ്മിച്ച ഹ്രസ്വ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ട് വിദ്യാ ബാലന്‍

ദ്യമായി നിര്‍മ്മിച്ച ഹ്രസ്വ ചിത്രമായ നട്ഖടിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ട് നടി വിദ്യാ ബാലന്‍. കഴിഞ്ഞ വര്‍ഷമാണ് ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായത്. ഇസ്റ്റഗ്രാമിലൂടെയാണ് താരം പോസ്റ്റര്‍ പുറത്തുവിട്ടത്. ആദ്യമായിട്ടാണ് താന്‍ ഒരു ഹ്രസ്വ ചിത്രത്തിന്റെ ഭാഗമാകുന്നതും നിര്‍മാതാവാകുന്നതുമെന്ന് പോസ്റ്ററിനൊപ്പം വിദ്യ കുറിച്ചു.

സാരിയുടുത്ത് ചിന്തയില്‍ മുഴുകി നില്‍ക്കുന്ന ഒരു സാധാരണക്കാരിയായ വീട്ടമ്മയുടെ വേഷത്തിലാണ് പോസ്റ്ററില്‍ വിദ്യ. ഒപ്പം ഒരു ചെറിയ പയ്യനുമുണ്ട്. ദിയ മിര്‍സ, എക്ത കപൂര്‍, അതിഥി റാവു ഹൈദരി, മാന്‍വി ഗാഗ്രൂ, കീര്‍ത്തി സുരേഷ് എന്നിവരുള്‍പ്പെടെ നിരവധി താരങ്ങളാണ് പോസ്റ്ററിനോട് പ്രതികരിച്ചിരിക്കുന്നത്.

ഷാന്‍ വ്യാസാണ്‍ ഈ ഹ്രസ്വചിത്രം സംവിധാനം ചെയ്തിരിക്കുന്നത് . വിദ്യാ ബാലനും റോണി സ്‌ക്രൂവാലയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. അതേസമയം,റിലീസിനെ കുറിച്ച് ഇതുവരെയും വിവരങ്ങളൊന്നും ലഭ്യമല്ല.

Top