വിദ്യാ ബാലന്‍ ചിത്രം ‘ഷേര്‍ണി’യുടെ ട്രെയിലര്‍ പുറത്തിറങ്ങി

വിദ്യാ ബാലന്‍ നായികയാകുന്ന പുതിയ സിനിമയാണ് ഷേര്‍ണി. ന്യൂട്ടണ്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ അമിത് മസുര്‍കര്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ ട്രെയിലര്‍ പുറത്തുവിട്ടു. താരങ്ങള്‍ തന്നെയാണ് ട്രെയിലര്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. കടുവയെ പിടിക്കാനുള്ള ശ്രമമാണ് ട്രെയിലറില്‍ കാണാനാകുന്നത്.

ആമസോണ്‍ പ്രൈമിലാണ് റിലീസ് ചെയ്യുക. ജൂണ്‍ 18ന് ആണ് ചിത്രം പ്രദര്‍ശനത്തിന് എത്തുക. ഫോറസ്റ്റ് ഓഫീസറായിട്ടാണ് ചിത്രത്തില്‍ വിദ്യാ ബാലന്‍ അഭിനയിക്കുന്നത്. വിദ്യാ ബാലന്റെ മികച്ച കഥാപാത്രങ്ങളില്‍ ഒന്നായിരിക്കും ചിത്രത്തിലേത് എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ടി സീരീസും അബുന്‍ഡാന്‍ഡിയ എന്റര്‍ടെയ്‌മെന്റും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.
വിദ്യാ ബാലനൊപ്പം ശരത് സക്‌സേന, മുകുള്‍ ഛദ്ദ, വിജയ് റാസ്, ഇല അരുണ്‍, ബ്രിജേന്ദ്ര കല, നീരജ് കബി തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നത്.

 

Top