റേഡിയോ ജോക്കിയായി വിദ്യാ ബാലന്‍ ; ‘തുമാരി സുലു’വിന്റെ പുതിയ എത്തി

വിദ്യ ബാലന്‍ പ്രധാന കഥാപാത്രമായി എത്തുന്ന പുതിയ ചിത്രമാണ് ‘തുമാരി സുലു’.

ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തെത്തി.

റേഡിയോ ജോക്കിയുടെ വേഷത്തിലാണ് ചിത്രത്തില്‍ വിദ്യ ബാലൻ എത്തുന്നത്.

സുലോചന എന്നാണ് കഥാപാത്രത്തിന്റെ പേര്. വിദ്യയുടെ വളരെ രസകരമായൊരു കഥാപാത്രം തന്നെയായിരിക്കും റേഡിയോ ജോക്കിയായ സുലു.

സുരേഷ് ത്രിവേണിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ടീ സീരിസിന്റെയും എലിപ്സിസ് എന്റര്‍ടെയ്ന്‍മെന്റ് ബാനറുകളുടെ കീഴിലാണ് നിര്‍മിച്ചിരിക്കുന്നത്.

1987 ല്‍ പുറത്തിറങ്ങിയ മിസ്റ്റര്‍ ഇന്ത്യയിലെ സൂപ്പര്‍ ഹിറ്റ് ഗാനം ഹവാ ഹവാ…തുമാരി സുലുവില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Top