വീട്ടമ്മയായി വിദ്യാ ബാലൻ ; ‘തുമാരി സുലുവി’ലെ ആദ്യ ഗാനം പുറത്തിറങ്ങി

വിദ്യാ ബാലന്‍റെ പുതിയ ചിത്രം തുമാരി സുലുവിലെ ആദ്യ ഗാനം പുറത്തിറങ്ങി.

ഭര്‍ത്താവുമായുള്ള പ്രണയരംഗങ്ങളാണ് ഗാനത്തിലുളളത്.  വിദ്യ തന്നെ തന്‍റെ ഫേയ്സ്ബുക്ക് പേജിലാണ് ഗാനം പങ്ക് വച്ചത്.

റേഡിയോ ജോക്കിയായിമാറുന്ന വീട്ടമ്മയുടെ വേഷത്തിലാണ് തുമാരി സുലുവില്‍ വിദ്യാ ബാലന്‍.

നേഹ ധുഫിയ, മാനവ് കൗല്‍, വിജയ് മൗര്യ, മലിഷ്ക, അഭിഷേക് ശര്‍മ്മ, സിന്ദു ശേഖരന്‍, സീമ തനേജ, തൃപ്തി ഖംകര്‍, ശാന്തനു തുടങ്ങിയവരും ചിത്രത്തിലുണ്ട്.

ടി സീരീസിന്റെ ബാനറില്‍ ഭൂഷന്‍ കുമാറാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രം നവംബര്‍ 17 ന് ചിത്രം തിയേറ്ററുകളിലെത്തും.

Top