തെന്നിന്ത്യയില്‍ ഞാന്‍ ആദ്യമായി അഭിനയിച്ചത് മലയാളത്തിലായിരുന്നു

ലയാളിയാണെങ്കിലും ബോളിവുഡ് ആണ് വിദ്യാ ബാലനെ പ്രശസ്തയാക്കിയത്. ഇപ്പോഴിതാ താരം തമിഴകത്തും അരങ്ങേറ്റം കുറിച്ചിരിക്കുകയാണ്. അജിത്ത് പ്രധാനവേഷത്തില്‍ എത്തുന്ന നേര്‍ക്കൊണ്ട പാര്‍വൈ എന്ന ചിത്രത്തിലൂടെയാണ് വിദ്യ തമിഴ് സിനിമയിലെത്തുന്നത്. ശ്രീദേവിയുടെ ഭര്‍ത്താവും നിര്‍മാതാവുമായ ബോണി കപൂറാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

മലയാളത്തിലാണ് അഭിനയം തുടങ്ങിയതെങ്കിലും ചിത്രം പൂര്‍ത്തിയായില്ല. പിന്നീട് ഒരുപാട് നാളത്തെ കഠിനാധ്വാനത്തിന് ശേഷമാണ് വിദ്യയുടെ സിനിമാപ്രവേശം. പരീണിത എന്ന ചിത്രത്തിലൂടെ ബോളിവുഡില്‍ ശ്രദ്ധ നേടിയ വിദ്യ ഡേര്‍ട്ടി പിക്ചറിലൂടെ മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം സ്വന്തമാക്കുകയും ചെയ്തു. തന്റെ വൈകിയ സിനിമാ പ്രവേശനത്തെക്കുറിച്ച് വിദ്യ പറയുന്നതിങ്ങനെ…

‘തമിഴില്‍ സിനിമകള്‍ ചെയ്യണമെന്ന് തന്നെയായിരുന്നു തുടക്കം മുതലുള്ള മോഹം. എന്നാല്‍ തമിഴ് സിനിമാപ്രേക്ഷകര്‍ എന്റെ പാലക്കാടന്‍ തമിഴ് സ്വീകരിക്കുമോ എന്ന് സംശയമുണ്ടായിരുന്നു. ഒരുപാട് സിനിമകള്‍ ചെയ്യണമെന്നൊന്നും ഞാന്‍ ഇപ്പോള്‍ വിചാരിക്കുന്നില്ല. നല്ല കഥാപാത്രങ്ങള്‍ ചെയ്യാന്‍ അവസരം ലഭിക്കുകയാണെങ്കില്‍ തീര്‍ച്ചയായും ഇനിയും ചെയ്യും. ഞാന്‍ മലയാള സിനിമയിലാണ് അഭിനയം തുടങ്ങിയത്.

എന്നാല്‍ ആ സിനിമ മുന്നോട്ട് പോയില്ല. തെന്നിന്ത്യയില്‍ ഞാന്‍ ചെയ്ത ഒരേ ഒരു സിനിമയും അതായിരുന്നു. ഉറുമില്‍ അതിഥിവേഷം ചെയ്തത് ഒഴിച്ചു നിര്‍ത്തിയാല്‍ ഞാന്‍ ചെയ്ത ഒരേയൊരു തെന്നിന്ത്യന്‍ സിനിമയും അതായിരുന്നുവെന്നും വിദ്യ പറയുന്നു. നേര്‍കൊണ്ട പാര്‍വൈ ഏറെ സാമൂഹ്യ പ്രസക്തിയുള്ള ഒരു സിനിമയാണ്. മാത്രവുമല്ല അജിത്തിനൊപ്പം ജോലി ചെയ്യുന്നത് അത്രയും മനോഹരമായ അനുഭവമായിരുന്നു. എന്തൊരു വിനയമുള്ള വ്യക്തിയാണ് അദ്ദേഹമെന്നും വിദ്യ പറഞ്ഞു.

Top