vidya balan gets dengue , shahidh againest notice

മുംബൈ :ബോളിവുഡ് താരം വിദ്യ ബാലന് ഡെങ്കിപ്പനി. രോഗബാധ സ്ഥിരീകരിച്ചതു മുതല്‍ മുംബൈയിലെ വസതിയില്‍ താരം വിശ്രമത്തിലാണ്.

ഫ്‌ളാറ്റില്‍ കൊതുകിന്റെ വളര്‍ച്ച തടയുന്നതിന് നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായി ബിംഎംസി ഷാഹിദ് കപൂറടക്കം വിദ്യയുടെ നാല് അയല്‍ക്കാര്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്.

വിദ്യയുടെ ഫ്‌ളാറ്റിന് താഴേയാണ് ഷാഹിദ് താമസിക്കുന്നത്. ഷാഹിദിന്റെ ഉപയോഗശൂന്യമായ നീന്തല്‍ക്കുളത്തില്‍ വന്‍തോതില്‍ കൊതുക് പെറ്റു പെരുകുന്നുവെന്നാണ് ബിംഎംസിയുടെ വിശദീകരണം.

ബിംഎംസി ആക്ടിന്റെ 380-ാം സെക്ഷന്‍ പ്രകാരമാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്.

Top