ഇന്ത്യാസ് മോസ്റ്റ് പവര്‍ഫുള്‍ പ്രൈം മിനിസ്റ്ററില്‍ ഇന്ദിരാ ഗാന്ധിയായി വിദ്യാ ബാലന്‍ എത്തുന്നു

ന്ദിരാ ഗാന്ധിയെക്കുറിച്ച് പത്രപ്രവര്‍ത്തകയായ സാഗരിക ഘോഷ് എഴുതിയ ‘ഇന്ദിര: ഇന്ത്യാസ് മോസ്റ്റ് പവര്‍ഫുള്‍ മിനിസ്റ്റര്‍’ എന്ന പുസ്തകത്തെ ആധാരമാക്കി ഒരുങ്ങുന്ന വെബ് സീരീസില്‍ ഇന്ദിരാ ഗാന്ധിയായി വിദ്യാ ബാലന്‍ എത്തുന്നു. ‘ഒരു സിനിമയില്‍ ഒതുങ്ങുന്നതല്ല ഇന്ദിരാ ഗാന്ധിയുടെ ജീവിതമെന്നും അതു കൊണ്ടാണ് വെബ് സീരീസാക്കാന്‍ തീരുമാനിച്ചതെന്നും എത്ര സീസണുകളാണ് ഉണ്ടാകുക’ എന്ന് ഇപ്പോള്‍ കൃത്യമായി പറയാന്‍ കഴിയില്ലെന്നും താരം പറഞ്ഞു.

‘ഈ കഥാപാത്രത്തിന് വേണ്ടി ധാരാളം റിസേര്‍ച്ച് നടത്തേണ്ടതുണ്ട്,തിരക്കഥ പൂര്‍ണ്ണമാകാനും സമയം എടുക്കും. ചിത്രം പുസ്തകത്തെ ആസ്പദമാക്കിയുള്ളതാണെന്നും പുസ്തകത്തിന്റെ വിതരണാവകാശം ലഭിച്ചിട്ടുണ്ടെന്നും ഗാന്ധി കുടുംബത്തിന്റെ അനുവാദം വേണ്ടെന്നും’ വിദ്യാ ബാലന്‍ വ്യക്തമാക്കി.

‘ഇന്ദിരാ ഗാന്ധി ഒരു ശക്തയായ സ്ത്രീയാണ്. ഇന്ദിരാ ഗാന്ധിയായി അഭിനയിക്കാന്‍ ഞാന്‍ ഏറെ ആഗ്രഹിച്ചിരുന്നെന്നും’ വിദ്യാ ബാലന്‍ പറഞ്ഞു. റോണി സ്‌ക്രൂവാലയാണ് വെബ് സീരീസ് നിര്‍മ്മിക്കുന്നത്.

പുസ്തകത്തിന്റെ സിനിമാവാശം വിദ്യാ ബാലനും ഭര്‍തത്താവ് സിദ്ധാര്‍ത് റോയ് കപൂറും സാഗരിക ഘോഷില്‍ നിന്ന് വാങ്ങിയതായി വാര്‍ത്തകള്‍ വന്നിരുന്നു. സ്‌ക്രീനില്‍ ഇന്ദിരാ ഗാന്ധിയെ കാണാന്‍ കഴിയുന്നതില്‍ സന്തോഷമുണ്ടെന്നാണ്‌ സാഗരിക ഇതിനെക്കുറിച്ച്‌ പ്രതികരിച്ചത്‌.

2015 ല്‍ ദീപാ സാഹിയുടെ ‘മനാജി ദി മൗണ്‍ണ്ടന്‍ മാന്‍’ എന്ന ചിത്രത്തിലും ദീപാ മേഹ്തയുടെ ‘മിഡ് നൈറ്റ്‌സ് ചില്‍ട്രന്‍’ എന്ന ചിത്രത്തിലും ഇതിനു മുമ്പ് ഇന്ദിരാ ഗാന്ധിയെ കഥാപാത്രങ്ങളായി ബിഗ് സ്‌ക്രീനില്‍ കാണാനായി. എന്നാല്‍ വെബ് സീരീസിന്റെ കൂടുതല്‍ വിവരങ്ങള്‍ ഒന്നും താരങ്ങള്‍ പുറത്ത് വിട്ടിട്ടില്ലാ.

Top