‘കരുത്തരായ സ്ത്രീകളെക്കുറിച്ചോര്ക്കുമ്പോള് ആദ്യം മനസിലെത്തുന്ന പേര് മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടേതാണെന്ന് നടി വിദ്യ ബാലന്. ഇന്ദിരാഗാന്ധിയുടെ ബയോപിക് വെബ് സീരീസ് വരുന്നുവെന്നും അതില്‍ ഇന്ദിരാഗാന്ധിയാകുന്നത് വിദ്യാ ബാലനാണെന്നും വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. തുടര്‍ന്ന് എന്തുകൊണ്ടാണ് ഇന്ദിരാഗാന്ധിയാകാന്‍ തീരുമാനിച്ചുവെന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു താരം.
‘എനിക്ക് രാഷ്ട്രീയ പാര്‍ട്ടികളുമായി യാതൊരു ബന്ധവുമില്ല. ഈ വെബ്സീരീസിന് ഒരു പാര്‍ട്ടിയുമായും ഒന്നും ചെയ്യാനില്ല. കേവലമൊരു പാര്‍ട്ടിക്കപ്പുറം സഞ്ചരിച്ച ഒരു വ്യക്തിയെക്കുറിച്ചാണ് ഈ സീരീസ് പറയുന്നത്. വെബ് സീരീസിന്റെ ഷൂട്ടിങ്ങ് ഉടന്‍ തുടങ്ങില്ലെന്നും ഒരുപാടു പണികള്‍ ബാക്കിയുണ്ടെന്നും വിദ്യ പറഞ്ഞു’. ‘രണ്ടു വര്‍ഷത്തിനുള്ളില്‍ ആരംഭിച്ചേക്കും.
അതിനുള്ളില്‍ എനിക്കാ കഥാപാത്രത്തെ നല്ലതുപോലെ ഒന്നു പഠിക്കണം. തമാശ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ലോകത്തിലെ ഏക കംപ്യൂട്ടറായിരുന്നു അവര്‍ എന്നു കേട്ടിട്ടുണ്ട്. അവരുടെ ജീവിതയാത്രയെക്കുറിച്ചുള്ള പഠനത്തിലാണ് ഞാന്‍. അത്തരമൊരു കഥാപാത്രത്തെ അവതരിപ്പിക്കുമ്പോള്‍ ചെറിയ ഭയമുണ്ടെന്നും താരം കൂട്ടിച്ചേര്‍ത്തു.’