എന്‍ടിആറിന്റെ ബയോപിക്കില്‍ അഭിനയിക്കാന്‍ അതീവ ആവേശമെന്ന് വിദ്യാ ബാലന്‍

Vidya Balan

ന്ധ്രാപ്രദേശ് മുഖ്യമന്ത്രിയും നടനുമായ എന്‍ ടി രാമ റാവുവിന്റെ ജീവിതകഥ പറയുന്ന ചിത്രത്തില്‍ അഭിനയിക്കുന്നതില്‍ അതിയായ സന്തോഷമുണ്ടെന്ന് നടി വിദ്യാ ബാലന്‍. വിദ്യാ ബാലന്റെ ആദ്യ തെലുങ്ക് ചിത്രം കൂടിയാണിത്. ചിത്രത്തില്‍ എന്‍ടിആറിന്റെ ഭാര്യയായാണ് വിദ്യ വേഷമിടുന്നത്. ഹിന്ദിയൊഴികെ മറ്റൊരു ഭാഷയിലും താന്‍ ഡയലോഗുകള്‍ പറഞ്ഞിട്ടില്ലെന്നും അതുകൊണ്ടുതന്നെ ചിത്രം ഒരുപാട് ആവേശം നല്‍കുന്നുണ്ടെന്നും വിദ്യാ ബാലന്‍ പറഞ്ഞു.

മലയാളത്തില്‍ ഒന്ന് രണ്ട് സിനിമകളില്‍ ചെറിയ വേഷങ്ങള്‍ ചെയ്തിരുന്നു. എന്നാല്‍ ഈ സിനിമയില്‍ മുഴുനീള കഥാപാത്രമായാണ് താന്‍ എത്തുന്നത്. ചിത്രം തെലുങ്കിലും ഹിന്ദിയിലും റിലീസ് ചെയ്യും. എന്‍ടിആറിന്റെ ആറാമത്തെ മകന്‍ നന്ദമുരി ബാലകൃഷ്ണയാണ് എന്‍ടിആറായി പ്രത്യക്ഷപ്പെടുന്നത്. ക്രിഷ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. എം എം കീരവാണിയാണ് സംഗീതം.

Top