എന്‍ടിആറിന്റെ ഭാഗമാകാന്‍ ബോളിവുഡ് നടി വിദ്യാ ബാലനും

Vidya Balan

ന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രിയും തെലുങ്ക് സൂപ്പര്‍സ്റ്റാറുമായി എന്‍.ടി രാമറാവുവിന്റെ ജീവിത കഥ പറയുന്ന എന്‍ടിആര്‍ എന്ന ചിത്രത്തില്‍ വിദ്യാ ബാലനും എത്തുന്നു. എന്‍ടിആറിന്റെ ഭാര്യ ബസവന്തരകം എന്ന കഥാപാത്രമാണ് വിദ്യ അവതരിപ്പിക്കുന്നത്. എന്‍ടിആറിന്റെ മകനും ടോളിവുഡ് സൂപ്പര്‍സ്റ്റാറുമായ നന്ദമൂരി ബാലകൃഷ്ണയാണ് എന്‍ടിആറാണ് സിനിമയിലെത്തുന്നത്.

ചിത്രത്തില്‍ നടി സാവിത്രിയുടെ വേഷത്തില്‍ കീര്‍ത്തി സുരേഷ് എത്തുന്നുണ്ട്. നന്ദമൂരി ബാലകൃഷ്ണയും സായ് കോരപട്ടി, വിഷ്ണു ഇണ്ടുകുരിയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ക്രിഷ് ആണ് സംവിധായകന്‍. ചിത്രം അടുത്ത വര്‍ഷം പ്രദര്‍ശനത്തിനെത്തും.

Top