ഭര്‍ത്താവിന്റെ ചിത്രത്തില്‍ അഭിനയിക്കാത്തത് എന്തുകൊണ്ട്? വ്യക്തമാക്കി വിദ്യ ബാലന്‍

സിനിമ പ്രേമികളുടെ പ്രിയപ്പെട്ട താരമാണ് വിദ്യ ബാലന്‍. നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷകമനസ്സില്‍ ചിരപ്രതിഷ്ഠ നേടിയ താരവുമാണ് വിദ്യ ബാലന്‍. സിനിമ നിര്‍മ്മാതാവ് സിദ്ധാര്‍ഥ് കപൂറാണ് വിദ്യയുടെ ഭര്‍ത്താവ്. എന്നാല്‍ ഇതുവരെ ഭര്‍ത്താവ് നിര്‍മ്മിച്ച ചിത്രത്തില്‍ താരം അഭിനയിച്ചിട്ടില്ല. ഇപ്പോഴിതാ ഇതിന്റെ കാരണം വ്യക്തമാക്കിയിരിക്കുകയാണ് താരം.

സാധാരണഗതിയില്‍ ഒരു നിര്‍മ്മാതാവുമായിട്ടോ സംവിധായകനുമായോ പ്രശ്‌നം നടന്നാല്‍ ആ സിനിമ ഉപേക്ഷിക്കുകയാണ് ചെയ്യാറുള്ളത്. എന്നാല്‍ സിദ്ധാര്‍ഥിന്റെ ചിത്രത്തിലാണ് ഇത്തരത്തിലുള്ള പ്രശ്‌നം നടക്കുന്നതെങ്കില്‍, സിദ്ദാര്‍ഥ് എന്റേതാണല്ലോ എന്ന ചിന്തകാരണം ശക്തമായി ഞാന്‍ വാദിക്കും. അവസാനം അതൊരു വലിയ വഴക്കിലായിരിക്കും കലാശിക്കുന്നത്. അത്തരമൊരു സാഹചര്യത്തിന് താല്‍പര്യമില്ലാത്തതുകൊണ്ടാണ് ഭര്‍ത്താവിന്റെ ചിത്രത്തില്‍ അഭിനയിക്കാത്തതെന്ന് താരം പറഞ്ഞു.

സിദ്ധാര്‍ഥിന്റെ ചിത്രത്തില്‍ അഭിനയിക്കാത്തതിന്റെ മറ്റൊരു കാരണം പ്രതിഫലമാണ്. സാധാരണഗതിയില്‍ താന്‍ ഒരു സിനിമയ്ക്ക് വാങ്ങുന്ന പ്രതിഫലം സിദ്ധാര്‍ഥ് തരണമെന്നില്ല. അത് എന്റെ സ്റ്റാര്‍ വ്യാലൂവിനെ കുറച്ചു കാണിക്കുന്നതിനു തുല്യമാണ്. ഇത് പിന്നീട് വലിയ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്നും താരം പറഞ്ഞു.

Top