‘ഫോറന്‍സികി’ല്‍ യഥാര്‍ഥ സൈക്കോ ടൊവിനോ ചേട്ടനാണ്;രസകരമായ വീഡിയോയുമായി ധനേഷ്

ടൊവിനോ തോമസും മംമ്ത മോഹന്‍ദാസും മുഖ്യകഥാപാത്രങ്ങളായി എത്തിയ ചിത്രമാണ് ഫോറന്‍സിക്. കഴിഞ്ഞ ദിവസം പ്രദര്‍ശനത്തിനെത്തിയ ചിത്രം വിജകരമായി മുന്നേറുകയാണ്. ഇതിനിടയില്‍ ചിത്രത്തിന്റെ ഷൂട്ടിങിനിടെയുള്ള രസകരമായ വീഡിയോ പങ്കുവെച്ചിരിക്കുകയാണ് സിനിമയില്‍ അഭിനയിച്ച ധനേഷ് ആനന്ദ്.

തന്റെ ഇന്‍സ്റ്റഗ്രാമിലൂടെയാണ് രസകരമായ വീഡിയോ പങ്കുവെച്ചത്. ഫോറന്‍സിക് സെറ്റിലെ യഥാര്‍ഥ സൈക്കോ ടൊവിനോ ചേട്ടനാണെന്നും ടൊവിനോയുടെ അടിയേറ്റ് തലക്ക് മാരകമായി പരിക്കേറ്റ സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ ആശുപത്രിയിലാണെന്നും വീഡിയോ പങ്കുവെച്ച് താരം കുറിച്ചു.

https://www.instagram.com/p/B9RAE5ZHz1h/?utm_source=ig_web_copy_link

സീരിയല്‍ കില്ലറെ തേടിയുള്ള അന്വേഷണത്തിന്റെ കഥ പറയുന്ന ചിത്രം അഖില്‍ പോളും അനസ് ഖാനും ചേര്‍ന്നാണ് സംവിധാനം ചെയ്തത്. മികച്ച പ്രതികരണം നേടി മുന്നേറുന്ന സിനിമയുടെ മൂന്ന് ദിവസത്തെ കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്തു വന്നപ്പോള്‍ ചിത്രം 7.43 കോടി രൂപ സ്വന്തമാക്കി.

Top