videocall new feature in watsapp

ജനപ്രിയ മൊബൈല്‍ ആപ്ലിക്കേഷനായ വാട്‌സാപ്പിലൂടെ ഇനി വീഡിയോ കോള്‍ ചെയ്യാം. വാട്ട്‌സാപ്പിന്റെ പുതിയ വേര്‍ഷന്‍ 2.16.80ലാണ് പുതിയ സേവനം ലഭ്യമാകുക.

വീഡിയോ കോളിംഗ് സംവിധാനം ലഭ്യമാക്കുമെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നവെങ്കിലും ഔദ്യോഗിക പ്രഖ്യാപനം ഇപ്പോഴാണ് പുറത്തുവന്നിരിക്കുന്നത്.

ആപ്ലിക്കേഷനില്‍ ഉടന്‍ ഇത് ആഡ് ചെയ്യുമെങ്കിലും വോയ്‌സ് കോളിങ്ങ് ഫീച്ചറിന് സമാനമായി എല്ലാവര്‍ക്കും അത് ലഭ്യമാകില്ലെന്ന് റിപ്പോര്‍ട്ടുകളും ഉണ്ടായിരുന്നു. നിലവില്‍ ഇതിന്റെ പരീക്ഷണ പ്രവര്‍ത്തനം വാട്ട്‌സ്ആപ്പ് ആരംഭിച്ചു കഴിഞ്ഞു. പരീക്ഷണടിസ്ഥാനത്തില്‍ ബീറ്റാ ആപ്പുകളില്‍ ലോകത്തിലെ വിവിധ ഭാഗങ്ങളില്‍ വീഡിയോ കോളിംഗ് ടെസ്റ്റ് വാട്ട്‌സ്ആപ്പ് നടപ്പിലാക്കിയിട്ടുണ്ട്.

കോള്‍ ബാക്ക്, വോയ്‌സ് മെയില്‍ ഫീച്ചറുകള്‍ വാട്ട്‌സ്ആപ്പ് അവതരിപ്പിക്കാന്‍ ഒരുങ്ങുന്നുവെന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നു.

നിലവില്‍ വാട്‌സ്ആപ്പ് കോളില്‍ വരുന്ന മിസ്ഡ് കോളുകള്‍ക്ക് മറുപടി നല്‍കാന്‍ ആപ്പ് തുറക്കാതെ സാധിക്കില്ല. എന്നാല്‍ കോള്‍ ബാക്ക് ഫീച്ചര്‍ വഴി ആപ്പ് തുറക്കാതെ തന്നെ വാട്‌സ്ആപ്പില്‍ വന്ന് മിസ്ഡ് കോളിലേക്ക് തിരിച്ചു വിളിക്കാന്‍ കഴിയും.

Top