ഭര്‍ത്താവ് ടൈ കെട്ടിക്കൊടുക്കുന്നതിനിടെ കുസൃതി കാട്ടി ജെനീലിയ; വൈറലായി വീഡിയോ

രാധകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് റിതേഷ് ദേശ്മുഖും ജെനീലിയ ഡിസൂസയും. ഏറെക്കാലത്തെ പ്രണയത്തിനു ശേഷം 2012ലാണ് ഇവര്‍ വിവാഹിതരായത്. ഇപ്പോഴിതാ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ഇവരുടെ വീഡിയോയാണ് വൈറലായിരിക്കുന്നത്.

ഭാര്യ ജെനീലിയയ്ക്ക് ടൈ കെട്ടിക്കൊടുക്കുന്ന റിതേഷിനെയും കണ്ണാടിക്കു മുന്നില്‍ നിന്ന് കുസൃതി കാട്ടുന്ന ജെനീലിയയുടെയും വീഡിയോയാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. ജനീലിയ ആണ് വീഡിയോ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിരിക്കുന്നത്. വീഡിയോയ്ക്ക് നിരവധി പേരാണ് കമന്റ് ചെയ്തത്.

Top