ലോകമെമ്പാടും 45 മിനിറ്റോളം യു ട്യൂബിന്റെ പ്രവര്‍ത്തനം തടസപ്പെട്ടു

YouTube

മുംബൈ: ലോകമെമ്പാടും മിനിറ്റുകളോളം വീഡിയോ സ്ട്രീമിംഗ് സൈറ്റായ യു ട്യൂബിന്റെ പ്രവര്‍ത്തനം തടസപ്പെട്ടു. ബുധനാഴ്ച രാവിലെ 45 മിനിറ്റോളമാണ് യു ട്യൂബിന്റെ പ്രവര്‍ത്തനം തടസപ്പെട്ടത്.

ലോഗിന്‍ ചെയ്യുമ്പോള്‍ സൈറ്റ് തകരാറിലാണെന്ന സന്ദേശമായിരുന്നു ലഭിച്ചത്. യു ട്യൂബ്, യു ട്യൂബ് ടിവി, യു ട്യുബ് മ്യൂസിക് എന്നിവയാണ് ഇത്തരത്തില്‍ തടസപ്പെട്ടത്. സംഭവത്തില്‍ യൂ ട്യൂബ് അന്വേഷണമാരംഭിച്ചതായും പ്രശ്‌നം നേരിട്ടതില്‍ ക്ഷമ ചോദിക്കുന്നതായും അധികൃതര്‍ പറഞ്ഞു.

Top