മോഹിത് സൂരി ചിത്രം ‘മലംഗി’ലെ പുതിയ വീഡിയോ ഗാനം പുറത്തുവിട്ടു

മോഹിത് സൂരി സംവിധാനം ചെയ്ത റൊമാന്റിക് ആക്ഷന്‍ ചിത്രമാണ് മലംഗ്. ചിത്രത്തിലെ പുതിയ വീഡിയോ ഗാനം പുറത്തിറങ്ങി. അനില്‍ കപൂര്‍, ആദിത്യ റോയ് കപൂര്‍, ദിഷ പതാനി, കുനാല്‍ ഖേമു തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

അങ്കിത് തിവാരി, അനുപം റോയ്, മിത്തൂണ്‍, ജീത് ഗാംഗുലി എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കിയത്. അനില്‍ കപൂര്‍ ചിത്രത്തില്‍ നെഗറ്റീവ് റോളില്‍ തമാശക്കാരനായ ഒരു പോലീസുകാരനായിട്ടാണ് എത്തുന്നത്.

വികാസ് ആണ് ചിത്രത്തിന് വേണ്ടി ക്യാമറ കൈകാര്യം ചെയ്യുന്നത്. ലവ് രഞ്ജന്‍, അങ്കുര്‍ ഗാര്‍ഗ്, ഭൂഷണ്‍ കുമാര്‍, കൃഷന്‍ കുമാര്‍, ജയ് ഷെവക്രാമന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരുന്നത്. ഫെബ്രുവരി ഏഴിന് ചിത്രം പ്രദര്‍ശനത്തിന് എത്തി.

Top