ഞാനുണ്ടിവിടെ… പ്രേതം 2വിലെ ആദ്യ വീഡിയോ ഗാനം കാണാം

ഞാന്‍ മേരിക്കുട്ടി എന്ന ചിത്രത്തിന് ശേഷം രഞ്ജിത് ശങ്കറും ജയസൂര്യയും വീണ്ടും ഒന്നിക്കുന്ന പ്രേതം 2 വിലെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി. ഞാനുണ്ടിവിടെ’ എന്നുതുടങ്ങുന്ന ഗാനത്തിന്റെ വീഡിയോയാണ് പുറത്തിറങ്ങിയത്. സംഗീതവും രചനയും ആനന്ദ് ആണ്. ഗാനം ആലപിച്ചിരിക്കുന്നത് നിധിന്‍ ആണ്.

2016 ല്‍ പുറത്തിറങ്ങിയ സൂപ്പര്‍ ഹിറ്റ് ചിത്രം പ്രേതത്തിന്റെ രണ്ടാം ഭാഗമാണ് ഈ ചിത്രം.സാനിയ അയ്യപ്പന്‍, സിദ്ധാര്‍ത്ഥ് ശിവ, അമിത് ചക്കാലയ്ക്കല്‍, ഡെയിന്‍ എന്നിവരാണ് മറ്റുതാരങ്ങള്‍. ഡ്രീംസ് ആന്‍ഡ് ബിയോണ്ടിന്റെ ബാനറില്‍ രഞ്ജിത്ത് ശങ്കര്‍, ജയസൂര്യ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മിച്ചിരിക്കുന്നത്.

പ്രേതം എന്ന ചിത്രത്തിലെ മെന്റലിസ്റ്റ് ഡോണ്‍ ബോസ്‌കോ എന്ന കഥാപാത്രം അതുവരെ ജയസൂര്യ ചെയ്തതില്‍ നിന്നും വ്യത്യസ്തമായ ഒരു വേഷം ആയിരുന്നു. അജു വര്‍ഗീസ്, ഷറഫുദ്ധീന്‍, ജി പി, പേര്‍ളി മാണി എന്നിവരായിരുന്നു മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്.ഗോവിന്ദ് പത്മസൂര്യ, അജു വര്‍ഗീസ്, ഷറഫുദ്ധീന്‍, ഹരീഷ് പേരടി, ശ്രുതി രാമചന്ദ്രന്‍, ധര്‍മജന്‍ തുടങ്ങി വലിയ താരനിര തന്നെ അണിനിരന്ന പ്രേതം മികച്ച പ്രദര്‍ശന വിജയം നേടിയിരുന്നു.

Top