പൃഥ്വിരാജ് ചിത്രം ‘കുരുതി’യിലെ വീഡിയോ ഗാനം പുറത്തിറങ്ങി

പൃഥ്വിരാജിനൊപ്പം മുരളി ഗോപി, ഷൈന്‍ ടോം ചാക്കോ, റോഷന്‍ മാത്യു, മണികണ്ഠന്‍ ആചാരി, ഇന്ദ്രന്‍സ്, ശ്രിന്ദ തുടങ്ങി വമ്പന്‍ താരനിര ഒന്നിക്കുന്ന ‘കുരുതി’ക്കായി ദിവസങ്ങള്‍ മാത്രം ബാക്കി. നവാഗതനായ മനു വാര്യര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലെ വീഡിയോ ഗാനം പുറത്തിറങ്ങി.

ജേക്സ് ബിജോയ് ഈണം പകര്‍ന്ന ഗാനം ആലപിച്ചിരിക്കുന്നത് കേശവ് വിനോദ് ആണ്. റഫീക്ക് അഹമ്മദിന്റേതാണ് വരികള്‍. മണികണ്ഠന്‍ ആചാരി, നവാസ് വള്ളിക്കുന്ന്, നസ്ലിന്‍, സാഗര്‍ സൂര്യ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. ‘കൊല്ലും എന്ന വാക്ക്, കാക്കും എന്ന പ്രതിജ്ഞ’ എന്ന കുരുതിയുടെ ടാഗ്ലൈനും സിനിമയിലേക്ക് പ്രേക്ഷകരുടെ ആകാംക്ഷ വര്‍ധിപ്പിക്കുന്നു.

പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുപ്രിയ മേനോനാണ് ചിത്രത്തിന്റെ നിര്‍മാണം. കലാപവും പ്രതികാരവും അതിജീവനവും നിറച്ച ത്രില്ലര്‍ ചിത്രം യു/എ സെര്‍ട്ടിഫിക്കറ്റോടെയാണ് ഒടിടിയില്‍ പ്രദര്‍ശനത്തിന് എത്തുന്നത്. ഓണം റിലീസായി ആമസോണ്‍ പ്രൈമിലൂടെ ഓഗസ്റ്റ് 11ന് കുരുതി പുറത്തിറങ്ങും.

 

Top