അബ്രഹാമിന്റെ സന്തതികളിലെ വീഡിയോ ഗാനം പുറത്തിറങ്ങി

പിഎസ് ഒഫീസര്‍ വേഷത്തില്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിയെത്തുന്ന ‘അബ്രഹാമിന്റെ സന്തതികള്‍’ വീഡിയോ ഗാനം പുറത്തിറങ്ങി. മെഗാസ്റ്റാറിന് ആദ്യ 50 കോടി ചിത്രം സമ്മാനിച്ച സംവിധായകന്‍ ഹനീഫ് അദേനി തിരക്കഥ ഒരുക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഷാജി പാടൂരാണ്. ഗുഡ്വില്‍ എന്റര്‍ടൈന്‍മെന്‍സിന്റെ ബാനറില്‍ ടി.എല്‍ ജോര്‍ജും ജോബി ജോര്‍ജും ചേര്‍ന്നാണ് ചിത്രം നിർമ്മിക്കുന്നത്.

മഖ്ബൂല്‍ സല്‍മാന്‍ കലാഭവന്‍ ഷാജോണ്‍ കനിഹ എന്നിവരും പ്രധാന വേഷത്തില്‍ എത്തുന്നു. ടേക് ഓഫിന്റെ സംവിധായകനായ മഹേഷ് നാരായണനാണ് എഡിറ്റിങ്. സംഗീതം ഗോപിസുന്ദര്‍.

Top