സി.പി.എമ്മിനു ദേശീയ തലത്തിൽ മികച്ച പ്രതിച്ഛായ നൽകി വൃന്ദ !

ഡല്‍ഹി ജഹാംഗീര്‍ പുരിയില്‍ സംഭവിച്ചത്, ജനാധിപത്യ – മതേതര രാജ്യങ്ങളില്‍ ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതു തന്നെയാണ്. സുപ്രീം കോടതി ഉത്തരവ് പോലും ലംഘിച്ച് പാവപ്പെട്ട മനുഷ്യരുടെ കുടിലുകളും കടകളും തകര്‍ക്കുമ്പോള്‍ അതിനെ ചെറുക്കാന്‍ ഒരൊറ്റ കമ്യൂണിസ്റ്റിനെയാണ് ഇന്നു രാജ്യം കണ്ടത് അതാണ്. വൃന്ദാ കാരാട്ട് …. സി.പി.എം പി.ബി അംഗമായ അവരാണ് കെട്ടിടം തകര്‍ക്കാന്‍ എത്തിയ സന്നാഹങ്ങളെ തടഞ്ഞത്. ന്യൂനപക്ഷങ്ങളുടെ അട്ടിപ്പേറവകാശം അവകാശപ്പെടുന്ന ഒരു സംഘടനയുടെയും നിഴല്‍ പോലും ഡല്‍ഹി പൊലീസിനു നേരെ വിരല്‍ ചൂണ്ടിയിട്ടില്ല എന്നതും, നാം തിരിച്ചറിയണം.(വീഡിയോ കാണുക)

 

Top