കാറ്റിലങ്ങനെ പറന്ന് പറന്ന്; ‘മൈ മര്‍ലിന്‍ മണ്‍റോ മൊമെന്റ് ചിത്രം പങ്കുവെച്ച് ശില്‍പ ഷെട്ടി

ബോളിവുഡിലെ താരറാണിയാണ് ശില്‍പ ഷെട്ടി. ഇപ്പോഴിതാ യൂറോപ്പില്‍ അവധിക്കാലം ആഘോഷിക്കുന്നതിന്റെ തിരക്കിലാണ് താരം. ആഘോഷത്തിന്റെ ചിത്രങ്ങള്‍ താരം അപ്പോള്‍ തന്നെ പങ്കുവെയ്ക്കുന്നുണ്ട്. എന്നാല്‍ ശില്‍പ ഏറ്റവുമൊടുവില്‍ പങ്കുവെച്ച ഒരു വീഡിയോ ആണ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നത്.

‘മൈ മര്‍ലിന്‍ മണ്‍റോ മൊമെന്റ്’ എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ വസ്ത്രം കാറ്റില്‍ പറക്കുന്നതാണ് വീഡിയോയില്‍ കാണാന്‍ കഴിയുന്നത്. ഒരു ക്രൂയിസ് കപ്പലില്‍ വച്ചാണ് സംഭവം. ഈ രംഗം ചെറുതായെങ്കിലും മര്‍ലിന്‍ മണ്‍റോയുടെ പ്രശസ്തമായ പോസിനെ ഓര്‍മ്മിപ്പിക്കുന്നുണ്ട്. സ്ലോ മോഷന്‍ മോഡില്‍ തയാറാക്കിയ വീഡിയോയില്‍ പശ്ചാത്തലമായി കടലും ആകാശവും കാണാം.

Top