വൈറലായി ധോണിയുടെ പാട്ട് പാടല്‍ വീഡിയോ; സപ്പോര്‍ട്ടുമായി സൈനികരും

വൈറലായി ജമ്മു കശ്മീരില്‍ സൈന്യത്തിനൊപ്പമുള്ള ധോണിയുടെ ദൃശ്യങ്ങള്‍. സൈനികര്‍ക്ക് മുന്‍പില്‍ ആര്‍മി യൂണിഫോമിലിരുന്ന് പാട്ട് പാടുന്ന ധോനിയുടെ വീഡിയോയാണ് വൈറലാവുന്നത്.

ക്ലാസിക് ഹിന്ദി പാട്ടായ മെയിന്‍ പല്‍ ഡോ പല്‍ കാ ഷായര്‍ ഹുന്‍ എന്ന പാട്ടാണ് ധോനി പാടിയത്. വീഡിയോ ഇതിനോടകം തന്നെ ആരാധകര്‍ക്കിടയില്‍ വൈറലായി കഴിഞ്ഞു.

സൗത്ത് കശ്മീരില്‍ പെട്രോളിങ്, ഗാര്‍ഡിങ് ഉള്‍പ്പെടെയുള്ള ജോലികളാണ് രണ്ട് ആഴ്ചത്തെ സൈനീക സേവനത്തില്‍ ധോനി നിറവേറ്റുക. വിന്‍ഡിസ് പര്യടനത്തിന് ഇല്ലെന്ന് വ്യക്തമാക്കിയാണ് ധോനി സൈനിക സേവനത്തിനായി പോയത്.

Top