ചാറ്റില്‍ നിന്ന് പുറത്ത് പോവാതെ തന്നെ വിഡിയോസ് കാണാം; പുതിയ ഫീച്ചറുമായ് വാട്ട്‌സ്ആപ്പ്

പഭോക്താക്കള്‍ക്കായ് പുതിയ ഫീച്ചര്‍ അവതരിപ്പിച്ച് വാട്ട്‌സ്ആപ്പ്. ഇനി ആപ്ലിക്കേഷനില്‍ നിന്ന് പുറത്ത് കടക്കാതെ തന്നെ വീഡിയോസ് പ്ലേ ചെയ്യാനുള്ള സംവിധാനം.

വാട്‌സ്ആപ്പിന്റെ പുതിയ അപ്‌ഡേഷനിലാണ് ആണ് പിക്ച്ചര്‍ ഇന്‍ പിക്ച്ചര്‍ (പി.ഐ.പി) ഫീച്ചര്‍ ലഭ്യമാകുക. മറ്റ് ആപ്ലിക്കേഷനുകളിലെ വീഡിയോസ് വാട്‌സ്ആപ്പില്‍ തന്നെ മിനിമൈസ് ചെയ്ത് കാണാനുളള സൗകര്യമാണിത് പുതുതായ് ഒരുക്കിയിരിക്കുന്നത്.

ഓണ്‍ലൈനില്‍ ഉള്ളപ്പോള്‍ തന്നെ ആപ്ലിക്കേഷനില്‍ നിന്നും പുറത്ത് പോവാതെ നമുക്ക് ലഭിക്കുന്ന യൂട്യൂബ്, ഇന്‍സ്റ്റഗ്രാം വീഡിയോകള്‍ പ്ലേ ചെയ്യാന്‍ സാധിക്കുമെന്നതാണ് പ്രത്യേകത. മിനിമൈസ് ചെയ്യപ്പെട്ട് കാണുന്ന വീഡിയോ ആവശ്യാനുസരണം ഉപഭോക്താക്കള്‍ക്ക് മാക്‌സിമൈസ് ചെയ്യാനും സാധിക്കും.

വാട്‌സ്ആപ് ബേറ്റ ഉപയോക്താക്കള്‍ക്ക് മാത്രമായിരുന്നു നേരത്തേ ഈ ഫീച്ചര്‍ ലഭ്യമായിരുന്നത്. ഇതുവരെയും നിങ്ങള്‍ക്ക് ഈ ഫീച്ചര്‍ ലഭ്യമായിട്ടില്ലെങ്കില്‍ പ്ലേ സ്റ്റോറില്‍ നിന്നും വാട്‌സ്ആപ്പിന്റെ പുതിയ അപ്‌ഡേഷന്‍ ചെയ്താല്‍ മതിയാകും.

അപ്‌ഡേറ്റ് ചെയ്തതിന് ശേഷം വാട്‌സ്ആപില്‍ ലഭിക്കുന്ന യൂട്യൂബ്/ ഇന്‍സ്റ്റഗ്രാം വീഡിയോയിലെ ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ പുറത്ത് പോവാതെ തന്നെ വീഡിയോ പ്ലേ ആകും. വീഡിയോ പ്ലേ ചെയ്യുമ്പോള്‍ തന്നെ നമുക്ക് ചാറ്റിങ്ങ് തുടരാനും സാധിക്കും.

Top